പെണ്‍കുട്ടിയെ കാണിച്ചില്ല;യുവാക്കള്‍ വീടാക്രമിച്ചു

കോടംതുരുത്തില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന അമീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം അശോകന്റെ വീട്ടിലെത്തി മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാവിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചു. ഇതില്‍ കുപിതനായ അമീറും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ആക്രമണത്തില്‍ സേവ്യറിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒടുവില്‍ പൊലീസെത്തിയപ്പോഴേയ്ക്കും യുവാക്കള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പരിക്കേറ്റവര്‍ ചേര്‍ത്തല ആശുപത്രിയില്‍ ചികിത്സ തേടി.












Click it and Unblock the Notifications