കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂട്ടാന്‍ രാജാവിന് വധുവായി നാടന്‍പെണ്ണ്

  • By Lakshmi
Google Oneindia Malayalam News

Bhutan Royal Wedding
പുനാക: ബ്രിട്ടനിലെ രാജവിവാഹത്തിന് എന്തൊരു ആരാവങ്ങളായിരുന്നു എല്ലാം രാജകീയമായിത്തന്നെ നടന്ന ചടങ്ങിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇങ്ങ് ഭൂട്ടാനിലും ഒരു രാജവിവാഹം നടന്നിക്കുന്നു.

എളിമയ്ക്കും ലാളിത്യത്തിനും പേരുകേട്ട രാജാവ് ജിഗ്മെ ഖേസര്‍ നാംഗെ വാങ്ചുകിന്റെ വിവാഹമാണ് വ്യാഴാഴ്ചയാണ് നടന്നത്. പ്രിയരാജാവിന്റെ വിവാഹം ഭൂട്ടാന്‍ ജനതയും ആഘോഷിക്കുകയാണ്. കുറച്ചുനാളുകളായി ഇവര്‍ ഇതിന്റെ ആഘോഷലഹരിയിലായിരുന്നു.

സാധാരണക്കാരിയായ പെണ്‍കുട്ടിയെയാണ് രാജാവ് ഭാര്യയാക്കിത്. ഒരു പൈലറ്റിന്‍രെ മകളായ ജേത്സൂണ്‍ പ്രേമയാണ് രാജവധു. പ്രേമ ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്‌കൂളില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ലണ്ടനിലെ റീജന്റ്‌സ് കോളജില്‍ പഠിക്കുകയാണ്. രാജാവിനേക്കാള്‍ പത്തുവയസ്സിന് താഴെയാണ് പ്രേമ.

തിമ്പുവില്‍ നിന്ന് 71 കിലോമീറ്റര്‍ അകലെയുള്ള പുനാഖയിലെ പുരാതനമായ കോട്ടയായിരുന്നു വിവാഹ വേദി. ബുദ്ധമതാചാരപ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. 54 പാരമ്പര്യ ഭൂട്ടാന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിരുന്നാണ് ക്ഷണിച്ചവര്‍ക്ക് നല്‍കുന്നത്. മുന്നൂറോളം വിഐപികളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഏഴ് ലക്ഷത്തോളം വരുന്ന ഭൂട്ടാന്‍ ജനതയ്ക്ക് ടെലിവിഷനിലൂടെ വിവാഹച്ചടങ്ങുകള്‍ കാണാന്‍ അവസരം ഒരുക്കിയിരുന്നു. വിവാഹം നടക്കുന്ന സ്ഥലത്ത് മൊബൈല്‍ ജാമറുകളുള്‍പ്പെടെ സ്ഥാപിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

English summary
The beloved king of the tiny Himalayan nation of Bhutan married his commoner bride Thursday in an ancient Buddhist ceremony at the country's most sacred monastery fortress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X