നേപ്പാളില്‍ വാഹനാപകടം, 38 മരണം
കാഠ്മണ്ഡു: നേപ്പാളില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ബനേപാ-സിന്ധുലി ഹൈവേയിലെ ഖുര്‍കോട്ട്-നേപ്പാല്‍തോക് ഭാഗത്താണ് അപകടമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
റോഡില്‍ നിന്നും 300 അടി താഴെയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് ബസ് പതിച്ചത- സിന്ദുലി മേഖലയിലെ ചീഫ് ഓഫിസര്‍ ബെനി മാധവ് ഗ്യാവലി അറിയിച്ചു.
ബസ്സില്‍ 80 യാത്രക്കാരാണുണ്ടായിരുന്നത്. ഓവര്‍ലോഡും മോശം റോഡുമാണ് അപകടത്തിനു കാരണം. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേ സമയം ബസ്സിനു മുകളില്‍ സഞ്ചരിച്ചിരുന്ന 11 പേരുടെ ജീവന്‍ രക്ഷപ്പെട്ടു. ബസ് മറിയുന്നതുകണ്ട സംഘം ചാടിരക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications