ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്, എട്ടുമരണം

പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. തെക്കന്‍ ലോസ് ആഞ്ചലസിലുള്ള സീല്‍ ബീച്ചിലാണ് സംഭവം. തോക്കുധാരിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കാറില്‍ നിന്നു വിവിധ തരം ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
വെടിയേറ്റ ആറുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. രണ്ടു പേര്‍ ആശുപത്രിയിലെത്തിയതിനുശേഷം മരണത്തിനു കീഴടങ്ങി. പ്രധാനകവാടത്തില്‍ നിന്നു വെടിയുതിര്‍ത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാദേശിക ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ കെസിഎഎല്‍ 9 നല്‍കുന്ന സൂചനയനുസരിച്ച് സലൂണിലെ ഒരു ജീവനക്കാരിയുമായി കൊലയാളിക്ക് ബന്ധമുണ്ട്.












Click it and Unblock the Notifications