ലോസ്ആഞ്ചല്‍സ്: രണ്ടാംലോക മഹായുദ്ധ കാലത്ത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് ഏഴ് ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. നാസി പീഡനത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ ജൂതര്‍ക്ക് സംരക്ഷണം നല്‍കിയ യുഎസ് വ്യവസായി ഹൈമാന്‍ സിന്നിന് എഴുതിയ കത്താണ് ലേലത്തിന് വച്ചത്. ഹൈമാന്റെ സേവനത്തെ പ്രകീര്‍ത്തിച്ചാണ് കത്ത്.
ഐന്‍സ്റ്റീന്റെ കയ്യൊപ്പോടു കൂടിയ കത്ത് ലേലത്തിന് വച്ചത് ലോസ്ആഞ്ചല്‍സിലെ നെയ്റ്റ് ഡി സാന്‍ഡേഴ്‌സ് എന്ന സ്ഥാപനമാണ്. ലേലക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുകയ്ക്കാണ് കത്ത് വിറ്റ് പോയത്. എന്നാല്‍ ആരാണ് കത്ത് വാങ്ങിയതെന്ന് വെളിപ്പെടുത്താന്‍ സ്ഥാപന അധികൃതര്‍ തയ്യാറായിട്ടില്ല.
ജര്‍മ്മനിയില്‍ ജനിച്ച ഐന്‍സ്റ്റീന്‍ 1879ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ നേതാവായപ്പോള്‍ രാജ്യം വിട്ടുപോയി. പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറിയ ഐന്‍സ്റ്റീന്‍ 1955ല്‍ മരിച്ചു.
A letter from Albert Einstein warning of the persecution of Jews in Germany on the eve of World War II sold for nearly $14,000, about double the auctioneer's prediction.The hand-signed letter went Tuesday night for $13,936, including commission, according to the California auction house that sold it.