15കാരനുമായി സെക്‌സ്; നഴ്‌സ് ആരോപണം നിഷേധിച്ചു

ഭര്‍ത്താവും രണ്ട് കുട്ടികളും വിക്ടോറിയ്ക്കുണ്ട്. ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഏറെ ദൂരം കാറോടിച്ച് വിജനമായ കടല്‍ത്തീരത്തെത്തിയാണ് നഴ്‌സും ആണ്‍കുട്ടിയും പ്രണയലീലകള്‍ക്കുള്ള ഇടംകണ്ടെത്തിയിരുന്നത്. പത്ത് തവണയെങ്കിലും വിക്കിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിയിരുന്നു.
2005 മുതല്‍ 2008വരെയാണ് ആണ്‍കുട്ടിയുമായി നഴ്‌സ് വഴിവിട്ട ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് കേസ്. ഇപ്പോഴാണ് ഈ കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചിരിയ്ക്കുന്നത്.
അതേസമയം ബീച്ചിലേക്കുള്ള 'സാഹസിക' യാത്രകളില്‍ ആണ്‍കുട്ടിയുടെ ഒരു സുഹൃത്ത് കൂടി അനുഗമിച്ചിരുന്നുവെന്ന് നഴ്‌സ് സമ്മതിച്ചിട്ടുണ്ട്. നഴ്‌സുമായി പ്രണയമുള്ള കാര്യമെല്ലാം ആണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. പിന്നീട് നോര്‍ത്ത് വെയ്ല്‍സിലെ ആഗ്ലസ് ലി ബീച്ചിലേക്കുള്ള യാത്രകളില്‍ സുഹൃത്തും ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. ഇവര്‍ ബീച്ചിലേക്ക് പോകുമ്പോള്‍ കൂട്ടുകാരന്‍ കാറിലിരുന്നു ചുറ്റുപാടുകള്‍ നിരീഷിച്ച് ഇവരെ സഹായിച്ചിരുന്നതായും പൊലീസ് അധികൃതര്‍ കോടതിയെ അറിയിച്ചു.
മൂന്ന് വര്‍ഷം നീണ്ട പ്രണയം മാതാപിതാക്കള്‍ കണ്ടുപിടിച്ച് പരാതിപ്പെട്ടതോടെയാണ് നഴ്‌സിനെതിരെ പൊലീസ് കേസെടുത്തത്.












Click it and Unblock the Notifications