ജാക്‌സന്റെ മൃതദേഹത്തിന്റെ നഗ്നഫോട്ടോ ടിവിയില്‍

മൈക്കിള്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ കൊണാര്‍ഡ് മുറേയ്‌ക്കെതിരേ നടക്കുന്ന മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കേസിന്റെ വിചാരണയ്ക്കിടെ ഹാജരാക്കിയ ഫോട്ടോയാണ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.
മരണശേഷം മൈക്കിള്‍ ജാക്‌സന്റെ നഗ്‌നമായ ശവശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് ടെലിവിഷനില്‍ കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോയില്‍ ജനനേദ്രിയത്തിന്റെ ഭാഗം മറച്ചാണ് സംപ്രേഷണം ചെയ്തത്.
മൈക്കിള്‍ജാക്‌സന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് ക്രിസ്റ്റഫര്‍ റോജേഴ്‌സിനെ വിസ്തരിക്കുന്ന വേളയിലാണ് ഫോട്ടോകള്‍ ഹാജരാക്കിയത്.












Click it and Unblock the Notifications