• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാക്‌സന്റെ മൃതദേഹത്തിന്റെ നഗ്നഫോട്ടോ ടിവിയില്‍

  • By Lakshmi

വാഷിംഗടണ്‍: അന്തരിച്ച പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മൃതദേഹത്തിന്റെ നഗ്‌ന ഫോട്ടോ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ ഇടയില്‍ നിന്നും ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.

മൈക്കിള്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ കൊണാര്‍ഡ് മുറേയ്‌ക്കെതിരേ നടക്കുന്ന മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കേസിന്റെ വിചാരണയ്ക്കിടെ ഹാജരാക്കിയ ഫോട്ടോയാണ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.

മരണശേഷം മൈക്കിള്‍ ജാക്‌സന്റെ നഗ്‌നമായ ശവശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് ടെലിവിഷനില്‍ കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോയില്‍ ജനനേദ്രിയത്തിന്റെ ഭാഗം മറച്ചാണ് സംപ്രേഷണം ചെയ്തത്.

മൈക്കിള്‍ജാക്‌സന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് ക്രിസ്റ്റഫര്‍ റോജേഴ്‌സിനെ വിസ്തരിക്കുന്ന വേളയിലാണ് ഫോട്ടോകള്‍ ഹാജരാക്കിയത്.

English summary
Michael Jackson fans are crying foul after television cameras at the Conrad Murray manslaughter trial caught a glimpse of an autopsy photo taken hours after the King of Pop died on June 25, 2009,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more