യൂറോപ്പ് കടക്കെണിയെ മെരുക്കുന്നു

ഇപ്പോള്‍ താല്‍ക്കാലികമായി പ്രഖ്യാപിക്കുന്ന ഉത്തേജകപാക്കേജുകള്‍ക്കുപകരമായി സ്ഥിരം സംവിധാനം 2013ഓടെ കൊണ്ടുവരാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്ലോവാക്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഇത് നേരത്തെയാക്കുകയായിരുന്നു.
ഇതോടെ ഗ്രീസിനുള്ള പുതിയ സാമ്പത്തിക പാക്കേജ് അംഗീകരിക്കുന്നതിന് സ്ലോവാക്യ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ മൂന്നാം പാദ സാമ്പത്തികഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
എന്തായാലും അനുകൂല സാഹചര്യങ്ങള്‍ ഏഷ്യന്‍ വിപണിയുടെ തുടക്കം നേട്ടത്തിലാക്കിയിട്ടുണ്ട്. ജപ്പാന്റെ നിക്കി ഒരു ശതമാനത്തോളവും ഹോങ്കോങിന്റെ ഹാങ്‌സെങ് 1.5 ശതമാനവും തെക്കന്‍ കൊറിയയുടെ കോസ്പി ഒരു ശതമാനത്തോളവും മുകളിലേക്കുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications