കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പ് കടക്കെണിയെ മെരുക്കുന്നു

Google Oneindia Malayalam News

Europian Union
ബാങ്കോക്ക്: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ബുധനാഴ്ച രാത്രി നിര്‍ണായക പുരോഗതി. ഗ്രീസിന്റെ കടം വീട്ടുന്നതിനും ബാങ്കുകളുടെ പ്രതിസന്ധി ഒഴിവാക്കുന്നതിനുമായി എട്ടുമാസത്തിനുള്ളില്‍ സ്ഥിരം ഫണ്ട് കണ്ടെത്തുമെന്ന യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബരോസോയുടെ പ്രഖ്യാപനം പുറത്തുവന്നു.

ഇപ്പോള്‍ താല്‍ക്കാലികമായി പ്രഖ്യാപിക്കുന്ന ഉത്തേജകപാക്കേജുകള്‍ക്കുപകരമായി സ്ഥിരം സംവിധാനം 2013ഓടെ കൊണ്ടുവരാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്ലോവാക്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഇത് നേരത്തെയാക്കുകയായിരുന്നു.

ഇതോടെ ഗ്രീസിനുള്ള പുതിയ സാമ്പത്തിക പാക്കേജ് അംഗീകരിക്കുന്നതിന് സ്ലോവാക്യ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ മൂന്നാം പാദ സാമ്പത്തികഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

എന്തായാലും അനുകൂല സാഹചര്യങ്ങള്‍ ഏഷ്യന്‍ വിപണിയുടെ തുടക്കം നേട്ടത്തിലാക്കിയിട്ടുണ്ട്. ജപ്പാന്റെ നിക്കി ഒരു ശതമാനത്തോളവും ഹോങ്കോങിന്റെ ഹാങ്‌സെങ് 1.5 ശതമാനവും തെക്കന്‍ കൊറിയയുടെ കോസ്പി ഒരു ശതമാനത്തോളവും മുകളിലേക്കുയര്‍ന്നിട്ടുണ്ട്.

English summary
European Unions declared a permanent bailout fund would be found before mid 2012. Slovakia’s dramatic rejection of Europe’s expanded bailout fund led the bailout package in jeopardy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X