റോബോട്ട് വേശ്യകള്‍ വരുന്നു

ചെലവുവളരെ കുറയുമെന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇത്തരം വേശ്യകളെ(സ്ത്രീ, പുരുഷ) വാങ്ങാനാണ് സാധ്യത. കൂടാതെ കോക്ക് ടെയ്ല്‍ ബാറുകളില്‍ റോബോ വെയ്‌റ്റേഴ്‌സ്, റിമോട്ട് കണ്‍ട്രോളുള്ള റോബോ കാവല്‍നായ്ക്കള്‍, സ്വയം വൃത്തിയാവുന്ന ഹോട്ടല്‍ മുറികള്‍ എന്നിവയെല്ലാം വരും നാളുകളില്‍ യാഥാര്‍ത്ഥ്യമാവും.
ഇത്തരം കംപ്യൂട്ടര്‍ വേശ്യകളും ഇപ്പോള്‍ വിപണിയിലുള്ള സെക്‌സ് ടോയ്‌സുകളും തമ്മില്‍ താരതമ്യം ചെയ്യരുത്. രജനികാന്തിന്റെ യന്തിരന്‍ എന്ന സിനിമയിലുള്ള കഥാപാത്രം പോലെ വികാരവും വിചാരവും പ്രകടിപ്പിക്കുന്ന റോബോട്ടുകളെയായിരിക്കും ഉപയോഗിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ പോലെ ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ ഉണ്ടാക്കുന്നതില്‍ ജപ്പാനിലെ ശാസ്ത്രകാരന്മാര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈയിടെ മുലക്കണ്ണില്‍ സെന്‍സര്‍ സെറ്റ് ചെയ്ത ഒരു റോബോ പാവ ജപ്പാന്‍ കമ്പനി വികസിപ്പിച്ചെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശരിയ്ക്കും മനുഷ്യനെ പോലെ തോന്നിപ്പിക്കുന്ന റോബോട്ടുകളുടെ വാണിജ്യപരമായ ഉല്‍പ്പാദനം ആരംഭിക്കാനുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications