പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൂപ്പര്‍ മാനായി!!

സൂപ്പര്‍മാന്‍ വെളുമ്പനായത് തന്നെയായിരുന്നു ഇരുനിറക്കാരനായ ഹെബര്‍ട്ടിന്റെ എറ്റവും വലിയ വെല്ലുവിളി. ശരീരത്തിന് വെളുപ്പ് നിറം കിട്ടാന്‍ ശസ്ത്രക്രിയകള്‍ക്ക് പുറമെ പ്രത്യേക കുത്തിവയ്പ്പുകളും ഷാവേഷ് എടുത്തു. ത്വക്ക്, ചുണ്ട്, മൂക്ക്, കവിള്‍, മസില്‍ എന്നുവേണ്ട സൂപ്പര്‍മാനാകാന്‍ ഷാവേസ് ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങള്‍ക്കും മാറ്റംവരുത്തിയെന്നറിയുമ്പോള്‍ ആരാധകരന്റെ പെടാപ്പാട് മനസ്സിലാവും.
ചെറുപ്പംമുതല്‍ സൂപ്പര്‍മാനോടുള്ള ആരാധനയാണ് ഷാവേസിനെ പ്ലാസ്റ്റിക് സര്‍ജറിയില്‍ കൊണ്ടെത്തിച്ചത്. ആരാധന മൂത്ത് സൂപ്പര്‍മാന്‍ വസ്ത്രങ്ങളുടെ വന്‍ശേഖരമാണ് ഷാവേസിന്റെ പക്കലുള്ളത്. ഇനി സ്റ്റീല്‍ ഉപയോഗിച്ച് ഉയരം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകാന്‍ തയാറെടുക്കുകയാണ് ഷാവേഷസ്.
ഇതെല്ലാം കണ്ടിട്ട് ഒരു വട്ടുകഥാപാത്രമാണെന്ന് തോന്നുമെങ്കിലും നാട്ടുകാര്‍ക്ക് ഷാവേസ് സൂപ്പര്‍മാന്‍ തന്നെയാണ്. അടിയും തടയുമൊന്ന് അറിയില്ലെങ്കിലും കുട്ടികള്‍ക്കൊപ്പം കളിയ്ക്കാനും അവരെ നല്ല വഴിയിലേക്ക് നയിക്കാനും ഷാവേസ് മുമ്പനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications