സമരം കോടീശ്വരന്മാരുടെ വീടിന് മുന്നില്‍

നഗരത്തിലെ അതിസമ്പന്നരുടെ വസതികള്‍ക്കു മുന്നില്‍ നൂറുകണക്കിന് വാള്‍സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ പ്രകടനം നടത്തി.
മാധ്യമ ചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വീടുകള്‍ക്കു മുന്നിലായിരുന്നു പ്രകടനം. കോടീശ്വരന്മാരേ, നിങ്ങള്‍ നിങ്ങളുടെ വിഹിതം അടക്കുവിന്‍, ബാങ്കുകളെ സര്‍ക്കാര്‍ രക്ഷിക്കുന്നു, ജനങ്ങളെ അധികൃതര്‍ വിറ്റഴിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17മുതല്‍ അമേരിക്കയില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരം രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളിലേക്കും കടക്കെണിയിലാണ്ട യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications