സെന്‍സെക്‌സ് 17000നു മുകളില്‍

ക്രിസില്‍, യുനൈറ്റഡ് ഫോസ്ഫറസ്, ഇന്ത്യാബുള്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി ഓഹരികള്‍ക്ക് നാലുശതമാനത്തോളം നേട്ടമുണ്ടാക്കാനായപ്പോള്‍ ടോറന്റ് പവര്‍, യുനൈറ്റഡ് പവര്‍, സെസാ ഗോവ, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അരബിന്ദോ ഫാര്‍മ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
ആഴ്ച മൊത്തം വിശകലനം ചെയ്യുകയാണെങ്കില്‍ അഞ്ചു ശതമാനത്തിന്റെ നേട്ടമാണ് അഞ്ചു സെഷനുകളിലായി വിപണി സ്വന്തമാക്കിയത്. ഇന്‍ഫോസിസിന്റെ മികച്ച രണ്ടാം പാദഫലം പുറത്തുവന്നതും ടിസിഎസും റിലയന്‍സ് ഇന്‍ഡസ്ട്രീസും ലാഭത്തിന്റെ കണക്കുകള്‍ തന്നെ പറയുമെന്ന മുന്‍വിധിയുമാണ് വിപണിക്ക് അനുകൂലമായത്.
അതേ സമയം ഇന്ത്യയിലെ പണപ്പെരുപ്പനിരക്ക് മുകളിലേക്ക് തന്നെ പോവുന്നത് വരുന്ന ആഴ്ചകളിലും ചാഞ്ചാട്ട സ്വഭാവം തുടര്‍ക്കഥയാക്കുമെന്ന ആശങ്ക സജീവമാണ്. സെപ്തംബറിലെ പണപ്പെരുപ്പ നിരക്ക് 9.72 ശതമാനമാണ്.












Click it and Unblock the Notifications