കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിന്‍ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞു

Google Oneindia Malayalam News

S&P
മാഡ്രിഡ്: സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ താഴ്ത്തി. കുറഞ്ഞ വളര്‍ച്ചാനിരക്കും സ്വകാര്യമേഖലയില്‍ വളര്‍ന്നു വരുന്ന കടക്കെണിയും വര്‍ധിച്ച തൊഴിലില്ലായ്മയുമാണ് ഇത്തരമൊരു തീരുമാനിത്തിനു പിന്നിലെന്ന് ഏജന്‍സി വ്യക്തമാക്കി.

മേഖലയില്‍ മൊത്തത്തിലുള്ള കടം കുമിഞ്ഞുകൂടുന്നതിനാല്‍ റേറ്റിങ് ഏജന്‍സികള്‍ ഗ്രേഡ് കുറയ്ക്കുമെന്ന് ഉറപ്പായിരുന്നു. എഎയില്‍ നിന്ന് എഎ-ലേക്കാണ് മാറ്റം.

പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിച്ചു.

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കാനുള്ള തീരുമാനമെടുത്തതിനുശേഷം ഏറെ വാര്‍ത്താപ്രാധാന്യം നേടിയ റേറ്റിങ് ഏജന്‍സിയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍. യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയുടെ റേറ്റിങും സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ നേരത്തെ കുറച്ചിരുന്നു.

English summary
Weaker growth outlook, Rating Agency Standard and Poor cut credit rating of Spain. S&P lowered its ratings to AA- from AA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X