കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചമില്ലാത്ത ജീവിതങ്ങള്‍

  • By Ajith Babu
Google Oneindia Malayalam News

പടക്കവ്യാപാരത്തിന് മാത്രമല്ല, പ്രിന്റിങ് പ്രസ്സുകള്‍ക്കും തീപ്പെട്ടി നിര്‍മാണത്തിനും പേരുകേട്ടതാണ് ശിവകാശി. ഇവിടത്തെ ഒട്ടുമിക്ക പടക്ക നിര്‍മാണ യൂണിറ്റുകളും സ്വന്തമായി പ്രസ്സ് നടത്തുന്നുണ്ട്. 1200-1500 തൊഴിലാളികള്‍ ജോലിയെടുക്കുന്ന വന്‍കിട പടക്ക കമ്പനികളാണ് ഇവിടെയുള്ളതില്‍ ഭൂരിഭാഗവും. വന്‍ അപകടസാധ്യത ഉള്ളതിനാല്‍ തീപടര്‍ത്തുന്ന വസ്തുക്കള്‍ക്കൊന്നും ഈ ഫാക്ടറികളിലേക്ക് പ്രവേശമില്ല. പകല്‍ മാത്രമാണ് ഇവിടത്തെ ഫാക്ടറികളില്‍ ജോലിയുണ്ടാവൂ. ഇവിടത്തെ ഫാക്ടറികളിലേക്ക് വൈദ്യുതി ബന്ധം അനുവദിയ്ക്കാത്തതിനാലാണിത്.

തുച്ഛമായ കൂലിയ്ക്ക് ശിവകാശിയിലെ പടക്കഫാക്ടറികളില്‍ പണിയെടുക്കുന്നവരില്‍ 75 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. ജനതയുടെ നിരക്ഷരത എങ്ങനെ മുതലെടുക്കാമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ നഗരം. ബാലവേലയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ നഗരത്തില്‍ 40000ത്തോളം കുഞ്ഞുങ്ങള്‍ പടക്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നതായാണ് മനിതം എന്നൊരു എന്‍ജിഒ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

കൂലിയ്ക്ക് പുറമെ ഓരോ ആഴ്ചയില്‍ 35 രൂപ വീതം ബനാന അലവന്‍സ് തൊഴിലാളികള്‍ക്ക് കൊടുക്കുന്നൊരു ഏര്‍പ്പാടുണ്ട് ഇവിടെ. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രത്യേകിച്ച് അലൂമിനിയം പോലുള്ള വസ്തുക്കള്‍ ശരീരത്തിലേല്‍പ്പിയ്ക്കുന്ന ആഘാതം നേരിടാന്‍ പഴം നല്ലതാണെന്ന് തൊഴിലാളികള്‍ കരുതുന്നു. ശിവകാശിയിലെ കുട്ടികളുടെ കൈകളില്‍ കാണുന്ന മഞ്ഞനിറം മൈലാഞ്ചിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ വ്യവസായത്തില്‍ പണിയെടുക്കുന്നവരുടെ ഓരോ കൈകളെയും മഞ്ഞയാക്കുന്നത് സയനൈഡാണ്.

ജീവിതം കാര്‍ന്നുതിന്നുന്ന തൊഴിലാണെന്നറിഞ്ഞിട്ടും വയറ്റിലെ ആളല്‍ അടക്കാന്‍ ശിവകാശിക്കാര്‍ പടക്കവ്യാപാരത്തില്‍ തുടരുന്നു. ഈ ചെറുപട്ടണത്തിലെ ചിലകുടുംബങ്ങളുടെ കുത്തകയായ പടക്കനിര്‍മാണത്തിലൂടെ അതി ഭീമമായ ലാഭമാണ് അവര്‍ നേടുന്നത്.

അഞ്ച്-ആറ് രൂപ ചെലവ് വരുന്ന ഒരു ഫയര്‍ ക്രാക്കര്‍ ദീപാവലി വിപണയിലെത്തുമ്പോള്‍ വില 60-65 കടക്കും. മൂന്നുറും നാനൂറും ശതമാനം ലാഭമിട്ടാണ് ഇടത്തരക്കാര്‍ പടക്കങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നത്. അതിഭീമമായ ലാഭമൊന്നും ശിവകാശിയിലെ ജീവിതത്തിന് വെളിച്ചം പകരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാതെ ദീപാവലി ആഘോഷിക്കാന്‍ പടക്കങ്ങള്‍ ഒഴിവാക്കണമെന്ന പരിസ്ഥിതിവാദികളെ ഭീതിയോടെയാണ് ഇവിടത്തെ നാട്ടുകാര്‍ കാണുന്നത്. വെടിക്കോപ്പുകളില്ലെങ്കില‍് തങ്ങളുടെ അടുപ്പില്‍ തീ പുകയില്ലെന്ന് ഇവര്‍ക്കറിയാം. എന്തായാലും പരമ്പരാഗത പടക്കനിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ശബ്ദത്തിനു നല്‍കുന്ന പ്രധാന്യം കുറച്ചു കാഴ്ചയ്ക്കു പ്രാധാന്യം നല്‍കുന്ന പടക്കങ്ങളാണ് ഇപ്പോള്‍ ഇവര്‍ കൂടുതലും നിര്‍മിക്കുന്നത്. ശബ്ദ മലിനീകരണമെന്ന പരിസ്ഥിതി വാദികളുടെ പരാതി ഇതുവഴി പരിഹരിക്കപ്പെടുന്നുവെന്നും ഇവര്‍ പറയുന്നു. പടക്ക നിര്‍മാതാക്കളില്‍ 40% മാത്രമേ ശബ്ദം കൂടുതലുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നുള്ളൂ.
മുന്‍പേജില്‍

ദീപങ്ങള്‍ തെളിയുന്നതും കാത്തിരിയ്ക്കുന്ന ശിവകാശിദീപങ്ങള്‍ തെളിയുന്നതും കാത്തിരിയ്ക്കുന്ന ശിവകാശി

English summary
A quaint little town in Tamil Nadu, is the biggest home to the fireworks industry. About 80% of India's fireworks are manufactured in this small town. Needless to add, almost the entire population of Sivakasi depends on the firework industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X