കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മല്‍ മാധവിന്റെ പഠനം വീണ്ടും കുരുക്കില്‍

  • By Ajith Babu
Google Oneindia Malayalam News

Nirmal Madhav
കോഴിക്കോട്: കോളേജ് മാറ്റം വിവാദമായതിനെത്തുര്‍ന്ന് എസ്.എഫ്.ഐ ഉപരോധം നേരിട്ട നിര്‍മല്‍മാധവിനെ മലപ്പുറം പട്ടിക്കാട് എം.ഇ.എ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

എം.ഇ.എ കോളജ് ഭരണസമിതി പ്രസിഡന്റാണ് ഹൈദരലി ശിഹാബ് തങ്ങള്‍. നാലാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥിയായി പ്രവേശിപ്പിക്കുന്നതില്‍ നിയമതടസ്സമുണ്ടോയെന്ന് പരിശോധിക്കണം. കോളേജ് മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമമായി പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത വിദഗ്ധസമിതിയാണ് നിര്‍മ്മലിനെ പട്ടിക്കാട് കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണത്തോടെ നിര്‍മ്മലിന്റെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായിയിരിക്കുകയാണ്.

English summary
Panakkad Hyderali Shihab Thangal said that no decision has been taken on admitting Nirmal Madhav to the Pattikkad MEA Engieering college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X