വെടിവയ്പ്പ്: പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

പൊലീസിനെ ഉപയോഗിച്ച് സഭയ്ക്ക് പുറത്ത് സര്‍ക്കാര്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നു. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ മര്‍ദ്ദിക്കുന്നു-കൊടിയേരി ആരോപിച്ചു. രാധാകൃഷ്ണ പിള്ളയെ സഹായിക്കാനായി എന്തും ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് സര്‍ക്കാര്‍ എന്നും കൊടിയേരി പറഞ്ഞു.
ഡിജിപിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാവാതെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുകയാണ് ചെയ്തത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടായ കളക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാതെയാണ് ഡിജിപി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നു കൊടിയേരി പറഞ്ഞു. തിങ്കളാഴ്ചയും ഈ വിഷയമുന്നയിച്ച് പ്രതിഷേധിക്കുമെന്ന് സി ദിവാകരന്‍ അറിയിച്ചു.












Click it and Unblock the Notifications