Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ ഭയമുണ്ടോ' എന്ന് ജഡ്ജി

High Court
കൊച്ചി: എംവി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ സാക്ഷിവിസ്താരത്തിനൊടുവില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ കോടതിമുറിയില്‍ പ്രക്ഷുബ്ദരംഗങ്ങള്‍ക്ക് വഴിവച്ചു.

പ്രതിഭാഗം സാക്ഷിയും കാലടി സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ്‌പ്രൊഫസറുമായ പി വി നാരായണനോട് സിപിഐ എമ്മിനെ ഭയമുണ്ടോ, ജയരാജനെ ഭയമുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചതാണ പ്രതിഷേധത്തിനിടയാക്കിയത്.

ജസ്റ്റിസ് വി രാംകുമാറിന്റെ നടപടിയെ ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചോദ്യംചെയ്തു. ഇത്തരം ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി.

ചോദ്യങ്ങള്‍ അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജയരാജനെ ഭയമുണ്ടോ എന്ന ചോദ്യം കോടതിരേഖകളില്‍നിന്ന് ഒഴിവാക്കി. മലയാളികള്‍ 'ശുംഭനെന്ന' വാക്കിന്റെ ആശയം മനസ്സിലാക്കിയാണ് ഉപയോഗിക്കുന്നത്. സന്ദര്‍ഭവും ഉപയോഗിക്കുന്ന സാഹചര്യവും വിലയിരുത്തിവേണം ഈ വാക്കിന്റെ അര്‍ഥം വ്യാഖ്യാനിക്കാനെന്ന് സംസ്‌കൃതഭാഷാ പണ്ഡിതനായ ഡോ. പി വി നാരായണന്‍ ക്രോസ് വിസ്താരത്തില്‍ വ്യക്തമാക്കി. ജയരാജിനെ ഭയമില്ലെന്നും താനൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമല്ലെന്നും നാരായണന്‍ കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസുമാരായ വി രംകുമാര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഡോ. നാരായണനെ വിസ്തരിച്ചത്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് കേസ് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+