മോസ്‌കോ: പ്രശസ്ത ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്‌കൈപ്പ് 850 കോടി അമേരിക്കന്‍ ഡോളറിന് (ഏകദേശം 41666.86 രൂപ) മൈക്രോസോഫ്റ്റ് സ്വന്തമാക്കി.
ലക്ഷകണക്കിനാളുകള്‍ ഇഷ്ടപ്പെടുന്ന ബ്രാന്‍ഡാണ് സ്‌കൈപ്പ്. സ്‌കൈപ്പുമായി സഹകരിച്ച് ആളുകള്‍ക്ക് കുടുംബാംഗങ്ങളും കൂട്ടുകാരുമായി പുതിയ രീതിയില്‍ സംവദിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. എപ്പോഴും എല്ലാവരും ബന്ധപ്പെട്ടു നില്‍ക്കുന്ന സംവിധാനം-മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ പറഞ്ഞു.
മൈക്രോസോഫ്റ്റ് സ്‌കൈപ്പിന്റെ തലപ്പത്തും സ്‌കൈപ്പ് സിഇഒ ടോണി ബേറ്റ്‌സ് തന്നെയായിരിക്കും. 2003ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൈപ്പില്‍ 50 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ദിവസേന ഒരു കോടിയിലധികം ആളുകള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് ടോണി ബേറ്റ്‌സ് അറിയിച്ചു.
Microsoft has bought Internet communications company Skype for $8.5 billion. “Skype is a phenomenal product and brand that is loved by hundreds of millions of people around the world. We look forward to working with the Skype team to create new ways for people to stay connected to family, friends, clients and colleagues - anytime, anywhere,” Microsoft CEO Steve Ballmer said.