തോന്ന്യാസം കാട്ടി, ഫേസ്ബുക്കില്‍ നിന്ന് ഔട്ട്

എന്തായാലും ഫേസ്ബുക്ക് എക്കൗണ്ട് ബ്ലോക്കാക്കിയതില്‍ ദേഷ്യം പിടിച്ച കോര്‍ട്‌നി ഒരു ചൂടന്‍ ചിത്രം ട്വിറ്ററില്‍ അപ് ചെയ്താണ് പകരം വീട്ടിയത്. അവളുടെ ഫേസ് ബുക്ക് പേജില്‍ മോശമായി ഒന്നുമുണ്ടായിരുന്നില്ല. ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയാണ് പ്രശ്‌നമെങ്കില്‍ അത്തരം നിരവധി ഫോട്ടോ ഫേസ് ബുക്കില്‍ കാണാന്‍ സാധിക്കും. എന്തായാലും ഫേസ് ബുക്ക് എക്കൗണ്ട് പുനസ്ഥാപിച്ചിട്ടുണ്ട്.
ഫോട്ടോ കണ്ട് അസൂയ പിടിച്ച ഏതോ പെണ്‍കുട്ടികളാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. കാരണം മോശം ഉള്ളടക്കം ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിനു മുമ്പ് എട്ടോളം തവണ ഫേസ്ബുക്ക് കോര്‍ട്‌നിയെ പടിക്കു പുറത്താക്കിയിരുന്നെങ്കിലും വേഗത്തില്‍ ലോഗിന്‍ പവര്‍ തിരിച്ചു നല്‍കിയിരുന്നു. ഇത്തവണ ദിവസങ്ങള്‍ക്കുശേഷമാണ് ലോഗിന്‍ പ്രശ്‌നം പരിഹരിച്ചത്.
51കാരനായ ഡൗഗിനെ വിവാഹം കഴിച്ചതോടെയാണ് കോര്‍ട്‌നിയെ മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വളര്‍ന്നു വരുന്ന നടിയും മോഡലും പാട്ടുകാരിയുമാണ് ഈ പെണ്‍കുട്ടി.












Click it and Unblock the Notifications