Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പ കോടതിയില്‍ കീഴടങ്ങി, റിമാന്‍ഡ് ചെയ്തു

Yeddyurappa
ബാംഗ്ലൂര്‍: അഴിമതിക്കേസുകളില്‍ കുരുങ്ങി തടവറകളിലേക്ക് യാത്രയായ രാഷ്ട്രീയ നേതാക്കന്മാരുടെ നിരയിലേക്ക് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും. ഭൂമി തട്ടിപ്പുകേസില്‍ ലോകായുക്ത കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് യെഡിയൂരപ്പ ലോകായുക്ത കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഈ മാസം 22 വരെ യെദിയൂരപ്പയെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനഹാര ജയിലിലേക്കാണ് യെഡിയൂരപ്പയെ മാറ്റുക.

വെള്ളിയാഴ്ച രാവിലെയാണ് യെഡിയൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെ കോടതി അറസ്റ്റുവാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ന്ന് അറസ്റ്റ് വാറണ്ടുമായി പോലീസ് വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അവിടെയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. ഇതിനു ശേഷമായിരുന്നു കീഴടങ്ങല്‍. യെദിയൂരപ്പയെ അറസ്റ്റുചെയ്യാന്‍ ലോകായുക്ത ഡെപ്യൂട്ടി എസ്പിയെ കോടതി ചുമതലപ്പെടുത്തിയത്. കോടതി നിര്‍ദ്ദേശമായതു കൊണ്ട് അത് ലംഘിയ്ക്കാന്‍ പൊലീസിനും കഴിയുമായിരുന്നില്ല. യെഡിയൂരപ്പയ്ക്ക് പുറമെ അഴിമതിക്കേസില്‍ ജാമ്യം കിട്ടാതിരുന്ന മുന്‍ മന്ത്രി എസ്.എന്‍.കൃഷ്ണഷെട്ടിയും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കേസില്‍ പ്രതികളായ യെദിയൂരപ്പയുടെ രണ്ടുമക്കള്‍ക്കും മരുമകനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഭൂമി തട്ടിപ്പ് കേസിലാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബിജെപിയിലെ ഏറ്റവും ശക്തനുമായ യെഡിയൂരപ്പ അഴിയ്ക്കുള്ളിലേക്ക് പോകുന്നത്.മക്കള്‍ക്കും മരുമക്കള്‍ക്കും സര്‍ക്കാര്‍ ഭൂമി കയ്യടക്കാന്‍ അവസരമൊരുക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്.

ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെയിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ആരോപണം. അഭിഭാഷകരായ സിരാജിന്‍ ബാഷ, എന്‍കെ ബലരാജ് എന്നിവരാണ് യെഡിയൂരപ്പയ്‌ക്കെതിരെ ലോകായുക്തയെ സമീപിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ജൂലൈയിലാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+