അടി വീഡിയോ: വിവാദം പുകയുന്നു

നിയമസഭയുടെ ഇനിയുള്ള ദിനങ്ങള്‍ വീഡിയോയുടെ ഉള്ളടക്കത്തെച്ചൊല്ലി ചൂടുപിടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ചേംബറില്‍ നടന്ന വീഡിയോ പ്രദര്‍ശനത്തിന് ശേഷവും ഇത് സംബന്ധിച്ചുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്ക് അവസാനമായിട്ടില്ല.
നാലര മണിയോടെ തന്നെ ഭരണപ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറിലെത്തി. അഞ്ചുമണിക്ക് തുടങ്ങിയ വീഡിയോ പരിശോധന 5.45 ന് അവസാനിച്ചു. ഒരു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ ശക്തന്റെ കാര്‍ മാധ്യമപ്പട 'തടഞ്ഞുനിര്‍ത്തി'. വീഡിയോയില്‍ ഉന്തും തള്ളും കണ്ടുവെന്നും ഒരു പക്ഷേ ബഹളത്തിനിടയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റതാകാമെന്നും ശക്തന്‍ പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളെ വെട്ടിച്ച് മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു ഗേറ്റിലൂടെ പുറത്തേക്ക് പാഞ്ഞുപോയി.
ഇതിന് ശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കാര്‍ വന്നു. കാറിലിരുന്ന് കുഞ്ഞാലിക്കുട്ടി സംസാരിച്ചു.''രാവിലെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റത് നിങ്ങളെല്ലാം ഊഹിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ'' കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പിന്നീടെത്തിയെ പി.സി.ജോര്‍ജ് വിശദമായി തന്നെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും ജോര്‍ജ് പ്രഖ്യാപിച്ചു. മര്‍ദ്ദനമേറ്റുവെന്ന് പറഞ്ഞ കെ ലതികയെ ആ പ്രദേശത്തൊന്നു കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ക്ലൈമാക്‌സിലാണ് അത്യന്തം നാടികീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കുറ്റമാരോപിയ്ക്കപ്പെട്ട ടി.വി.രാജേഷും ജെയിംസ് മാത്യുവും സഭാ മന്ദിരത്തില്‍ നിന്ന് പുറത്തുവന്ന് ആരോപണങ്ങള്‍ നിഷേധിച്ചു. ഇതിനിടെ വികാരവിവശനായരാജേഷ് പൊട്ടിക്കരഞ്ഞു. മാത്യു പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഇരുവരും മാധ്യമങ്ങളോട് സംസാരിക്കവെ, അടുത്ത ഗേറ്റിലൂടെ കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും എത്തി. നിയമസഭയില്‍ എപ്പോഴും നടക്കുന്ന ഉന്തും തള്ളും മാത്രമേ വീഡിയോയില്‍ താന്‍ കണ്ടുള്ളൂവെന്നും അസാധാരണമായി ഒന്നും സംഭവിച്ചില്ലെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications