കാറില്‍ നിന്ന് തള്ളിയിട്ടതാണെന്ന് അധ്യാപകന്

അതിനിടെ അധ്യാപകനെ ഇടിച്ചിട്ടുവെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെത്തി. അധ്യാപകനെ ഇടിച്ച കാര്‍ഡ്രൈവറുടെ രേഖാചിത്രം പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് വിവരം ലഭിച്ചത്.
ആള്‍ട്ടോ കാര്‍ ഇടിച്ചാണ് അധ്യാപകന് പരിക്കേറ്റതെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ അധ്യാപകന്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍. ആള്‍ട്ടോ കാര്‍ ഇടിച്ചതായിരുന്നുവെങ്കില്‍ അധ്യാപകന്റെ മുട്ടിന് പരിക്കേല്‍ക്കുമായിരുന്നു. കൃഷ്ണകുമാറിന്റെ പരിക്ക് ഒരു വാഹനാപകടത്തില്‍ നിന്ന് ഉണ്ടായതല്ലെന്നും കേസ് അപകടമാക്കി തീര്‍ക്കാന്‍ പൊലീസ് മനപൂര്‍വ്വം ശ്രമിയ്ക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications