കാണാതായ വീട്ടമ്മ കാമുകനൊപ്പം ഫ്ലാറ്റില്‍
മൂവാറ്റുപുഴ: പുതുപ്പാടിയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാമുകനൊപ്പം ഫ്ലാറ്റില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് പുതുപ്പാടി സ്വദേശിയായ എല്‍ദോസ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കോതമംഗലം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ കാമുകനൊപ്പം പിടികൂടിയത്. മൂവാറ്റുപുഴയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് അയല്‍വാസിയായ കാമുകനൊപ്പം വീട്ടമ്മ കുടുങ്ങിയത്.
പതിമൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ വീട്ടമ്മയ്ക്ക് 2 കുട്ടികള്‍ ഉണ്ട്. ഇവരുടെ കാമുകനായ ജോജോയും വിവാഹിതനാണ്. ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. അയല്‍വാസികളായ ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പറപ്പെടുന്നു.
ഒരാഴ്ചയോളമായി കോയമ്പത്തൂര്‍, പളനി തുടങ്ങിയ പ്രദേശങ്ങളില്‍ കറങ്ങിയ വീട്ടമ്മയും കാമുകനും വെള്ളിയാഴ്ച വൈകുന്നേരമാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള ഫ്ളാറ്റില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ ഇവര്‍ പൊലീസിന്‍റെ വലയിലാവുകയായിരുന്നു. ജോജോയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ പേരില്‍ പോലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications