ഭാര്യയെ കുടുക്കാന്‍ ഉന്നതന്റെ ശ്രമം: ദാമോദരന്‍
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ വിവാദ വെളിപ്പെടുത്തലുകളുമായി മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍ രംഗത്തെത്തി.
ഒരുന്നതന്‍ തന്റെ ഭാര്യയെ കേസില്‍ അകപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ദാമോദരന്‍ ആരോപിച്ചു. ഐസ്‌ക്രീം കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ കെഎ റൗഫിന് ഇയാളുമായി ബന്ധമുണ്ട്. പ്രതിപക്ഷ നേതാവ് വിഎസുമായി തനിയ്ക്ക നല്ല ബന്ധമല്ലെന്നും ദാമോദരന്‍ തുറന്നടിച്ചു. സിപിഎമ്മിലെ ഒരു ചെറുവിഭാഗം തനിയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ ഐസ്‌ക്രീം കേസില്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു.ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാനായി ദാമോദരന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് 32 ലക്ഷം രൂപ കോഴവാങ്ങിയെന്ന കെ.എ.റൗഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ ആരോപണം ദാമോദരന്‍ നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications