അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയയാള്‍ പിടിയില്‍

മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡിലാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നത്. ഇവ പകര്‍ത്തി നല്‍കുന്നതിന് 100 രൂപ മുതല്‍ 200 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. വിദ്യാര്‍ഥികളും ചെറുപ്പക്കാരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. മാസങ്ങളായി ഇയാളുടെ കട പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷ്ണര്‍ എംആര്‍ അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയുടമ കുടുങ്ങിയത്. സമാനമായ രീതിയില്‍ എറണാകുളം ബോട്ടുജട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ഫോണ്‍ ഷോപ്പില്‍ നിന്നും പൊലീസ് അശ്ലീല ചിത്രങ്ങളും പുതിയ സിനിമകളും പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications