ഒളിച്ചോടിയ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടു

വിദ്യാര്‍ഥിനികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ പാലക്കാട് നെന്‍മാറ രാജാഭവനില്‍ കുമാറിനെ(38) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിനികളെ കാണാതായത്. കോട്ടയത്തു നിന്ന് മധുരയിലേയ്ക്ക്് പോയ ഇവര്‍ അവിടെ നിന്ന് ട്രെയിനില്‍ കയറുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ യാത്രക്കാരിലൊരാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ കുട്ടികളെ പൊലീസ് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലേയ്ക്ക് മാറ്റി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തു വന്നത്. എട്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കുമാര്‍ ഇവരുടെ അമ്മയുടെ കൂടെ താമസമാക്കിയത്. കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications