മനം നൊന്തു; ടിവി രാജേഷ് പൊട്ടിക്കരഞ്ഞു

സഭയിലെ വീഡിയോ പരിശോധനയ്ക്ക്‌ശേഷം ജയിംസ് മാത്യു എം.എല്‍.എയ്‌ക്കൊപ്പം പുറത്തുവന്ന രാജേഷ് തന്റെ കുടുംബത്തെക്കുറിച്ച് പി.സി. ജോര്‍ജും,കെ.സി. ജോസഫും മോശമായ പരാമര്‍ശങ്ങള്‍ നടത്തി എന്നു പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്.
തനിക്കും അച്ഛനും ഭാര്യയും കുടുംബവുമുണ്ടെന്ന് ആരോപണം നടത്തിയവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ രാജേഷ് പെടുന്നനെ പൊട്ടിക്കരയുകയായിരുന്നു. പി.സി. ജോര്‍ജും,കെ.സി. ജോസഫും മാപ്പു പറയണമെന്നും കരച്ചിലിനിടയില്‍ രാജേഷ് പറയുന്നുണ്ടായിരുന്നു.
നമ്മളൊക്കെ പൊതുപ്രവര്‍ത്തകരല്ലേഎന്നു പറഞ്ഞ് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ രാജേഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും മുഖമമര്‍ത്തി പൊട്ടിക്കരയുകയായിരുന്നു രാജേഷ്.












Click it and Unblock the Notifications