അധ്യാപകനെ ഇടിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

കാര്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അധ്യാപകനെ ഇടിച്ച കാര്‍ ഡ്രൈവറുടെ രേഖാചിത്രം പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് വിവരം ലഭിച്ചത്.
ആള്‍ട്ടോ കാര്‍ ഇടിച്ചാണ് അധ്യാപകന് പരിക്കേറ്റതെന്ന് പൊലീസ് പറയുമ്പോഴും ആക്രമണമാണ് ഉണ്ടായതെന്ന് കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ വാദിക്കുന്നു. ആള്‍ട്ടോ കാര്‍ ഇടിച്ചതായിരുന്നുവെങ്കില്‍ അധ്യാപകന്റെ മുട്ടിന് പരിക്കേല്‍ക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. കൃഷ്ണകുമാറിന്റെ പരിക്ക് ഒരു വാഹനാപകടത്തില്‍ നിന്ന് ഉണ്ടായതല്ലെന്നും കേസ് അപകടമാക്കി തീര്‍ക്കാന്‍ പൊലീസ് മനപൂര്‍വ്വം ശ്രമിയ്ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications