Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ ഹെല്‍ത്ത് പ്ലാന്‍

Federal
മുംബൈ: ഒറിയന്റല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക് പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. 'ഫെഡ് ഒറിയന്റല്‍ പ്രവാസി ഇന്‍ഷുറന്‍സ്' എന്നു പേരിട്ടുള്ള മെഡിക്ലെയിം പോളിസി പ്രവാസിയുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള കവറേജാണ് നല്‍കുന്നത്.

അകാരണമായി ജോലി നഷ്ടപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കാനും അസുഖമോ അപകടമോ വന്നാല്‍ ഉചിതമായ ചികില്‍സ സ്വീകരിക്കാനും ഈ പോളിസി മുഖേന സാധിക്കും. കവറേജ് ഫ്‌ളോട്ടിങ് ആയതിനാല്‍ കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിനുവേണ്ടിയോ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്കുവേണ്ടിയോ ക്ലെയിം ചെയ്യാന്‍ സാധിക്കും.

സാധാരണ ആരോഗ്യ പദ്ധതികള്‍ക്കില്ലാത്ത ഏറ്റവും വലിയ പ്രത്യേകത പ്രസവസംബന്ധമായ ചെലവുകളും ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നുവെന്നതാണ്.

വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന് തന്ത്രപരമായ ബിസിനസ് പങ്കാളിത്തം സ്വീകരിക്കുകയെന്നത് ബാങ്കിന്റെ നയമാണ്-ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവുമായ ശ്യാം ശ്രീനിവാസന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+