മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം പാദസാമ്പത്തികഫലത്തില്‍ 15.8 ശതമാനം വര്‍ധന. 5703കോടി രൂപയുടെ അധികലാഭമാണ് കമ്പനി നേടിയത്. കമ്പനിയുടെ ടേണ്‍ ഓവറില്‍ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കമ്പനിയുടെ ലാഭത്തിന്റെ അധികപങ്കും ലഭിച്ചത് എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍ മേഖലയില്‍ നിന്നാണ് അതേ സമയം കൃഷ്ണ ഗോദാവരി മേഖലയിലെ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ കാര്യമായി പ്രകടമായില്ല.
ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ ശുദ്ധീകരണത്തിലും പെട്രോകെമിക്കല്‍ മേഖലയിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് മികച്ച റിപ്പോര്‍ട്ടുണ്ടാവാന്‍ കാരണമായി-കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.
ഓഹരി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് റിലയന്‍സ്.രണ്ടാം പാദത്തിലെ മികച്ച പ്രകടനം തിങ്കളാഴ്ചത്തെ വിപണിയില്‍ കമ്പനിക്ക് അനുകൂലമാവാനുള്ള സാധ്യതയുണ്ട്
Reliance Industries' net profit for the second quarter rose 15.8% ."The increase in profits was largely driven by improved performance in the refining and petrochemicals business. RIL has a strong balance sheet and sustained earnings base to pursue growth opportunities." RIL chairman Mukesh Ambani said,