വിയോജിപ്പും തിരിച്ചുവിളിക്കലും ഇന്ത്യയില്‍ നടക്കില്ല: ചീഫ് ഇലക്ഷന്‍ കമ്മീഷന്‍

പാര്‍ട്ടികള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ, ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ഇതിനായി ഒരു ബട്ടണ്‍ വയ്ക്കുന്നത് ഇന്ത്യയില്‍ അടിക്കടി തിരഞ്ഞെടുപ്പ് നടത്താനേ സഹായിക്കൂ-സിഎന്‍എന്‍-ഐബിഎന്‍ വാര്‍ത്താ ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ തന്നെ ഇത്രയധികം ജനങ്ങളുള്ള രാജ്യത്ത് മോശം പ്രകടനം നടത്തുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിയ്ക്കാനുള്ള അവകാശം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്ലാത്ത കാലമുണ്ടാവില്ല. കുറഞ്ഞ ജനസംഖ്യയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമാണ്.
അതേ സമയം ഈ ആരോപണത്തിന് അണ്ണാ ഹസാരെ സംഘം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ തള്ളാതിരിക്കാന്‍ ഏറ്റവും മികച്ചവരെ മാത്രമേ പാര്‍ട്ടികള്‍ മല്‍സരംഗത്തിറക്കൂ. കൂടാതെ ജനങ്ങള്‍ തള്ളാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോടികള്‍ പൊടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും മടിക്കും.












Click it and Unblock the Notifications