Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ മൗനവ്രതമനുഷ്ഠിയ്ക്കുന്നു

Anna Hazare
ദില്ലി: ഞായറാഴ്ച മുതല്‍ താന്‍ അനിശ്ചിതകാല മൗനവ്രതത്തിലായിരിക്കുമെന്ന് അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ. ആരോഗ്യ സംരക്ഷണത്തിനായിട്ടാണ് മൗനവ്രതം ആരംഭിക്കുന്നതെന്നും മൗനവ്രതം നടത്തുന്ന ദിവസങ്ങളില്‍ താന്‍ യാത്ര ചെയ്യില്ലെന്നും ഹസാരെ വ്യക്തമാക്കി.

ആത്മശാന്തിയ്ക്കായി ഒരാഴ്ചത്തേക്ക് ഹസാരെ മൗനവ്രതത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹായിയും 'ഇന്ത്യ അഴിമതിക്കെതിരേ' സംഘടനാ പ്രവര്‍ത്തകനുമായ ശ്യാം ആസവ പറഞ്ഞു.

ദില്ലിയിലെ നിരാഹാരത്തിനുശേഷം ഹസാരെ തുടര്‍ച്ചയായി ജനസമ്പര്‍ക്കത്തിലായിരുന്നു. ഇത് അദ്ദേഹത്തെ ഏറെ ക്ലേശിപ്പിച്ചതിനാലാണ് ഒരാഴ്ചത്തെ മൗനവ്രതം. ഇതദ്ദേഹം ഇടയ്ക്കിടെ അനുഷ്ഠിക്കാറുള്ളതാണ്' ആസവ വ്യക്തമാക്കി.

എന്നാല്‍ ഹസാരെ സംഘത്തില്‍ അടുത്തിടെയുണ്ടായ ഭിന്നത അവസാനിപ്പിയ്ക്കുന്നതിന്റെ മുന്നോടിയായാണ് ഹസാരെ വാ പൂട്ടുന്നതെന്നും വാര്‍ത്തകളുണ്ട്. ഹസാരെ സംഘത്തിലെ പ്രമുഖനായ പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ പരാമര്‍ശം കഴിഞ്ഞദിവസങ്ങളില്‍ വിവാദമാകുകയും ഭൂഷണ് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയ്‌ക്കെതിരേ ഹസാരെതന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന ഹിസാറില്‍ ഹസാരെ സംഘത്തിലുള്ളവര്‍ പ്രചാരണത്തിനിറങ്ങിയതും ഭിന്നതയ്ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+