നഴ്‌സിന്റെ തിരോധാനം, മന്ത്രിയുടെ പണി പോവും

വിവാദം ഉയര്‍ന്ന ഉടനെ തന്നെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മന്ത്രിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതിനോട് അനുകൂലമായി പ്രതികരിക്കാത്ത പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ നിന്ന് മെദര്‍നയെ നീക്കം ചെയ്യാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി.
കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയ ഉടന്‍ തന്നെ മന്ത്രി സ്ഥാനം ഒഴിയണമെന്ന്് പ്രതിപക്ഷകക്ഷികളും ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു തയ്യാറായത്.
ജാലിവാഡ ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഭന്‍വരി ദേവിയെന്ന മിഡ്‌ഫൈവും മന്ത്രിയും കൂടി കെട്ടിപ്പിടിച്ചുനില്‍ക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതാണ് തുടക്കം. ദിവസങ്ങള്‍ക്കുള്ളില്‍ നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതോടെ സംശയത്തിന്റെ നിഴല്‍ സ്വാഭാവികമായും മന്ത്രിയിലേക്ക് നീണ്ടു.












Click it and Unblock the Notifications