മാവോവാദികള്‍ക്ക് മമതയുടെ മുന്നറിയിപ്പ്

കാട്ടില്‍ ഒളിച്ചിരുന്ന് അക്രമങ്ങള്‍ നടത്തുന്നതിന് പകരം പുറത്ത് വരികയാണ് ധൈര്യമുള്ളവര്‍ ചെയ്യേണ്ടതെന്ന് അവര്‍ വെല്ലുവിളിച്ചു. കൊച്ചു കുട്ടികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ ഉദ്ദേശം എന്തിനെന്ന് വ്യക്തമാവുന്നില്ല.
സപ്തംബര്‍ 25നുണ്ടായ മാവോവാദി ആക്രമണത്തില്‍ ഒരു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടിരുന്നു. മാവോവാദികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച മമത മുഖ്യധാരയിലേക്ക് വന്നവര്‍ക്ക് ജോലിയും സാമ്പത്തിക സഹായവും പെന്‍ഷനും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍, സംസ്ഥാന തിരഞ്ഞെടുപ്പിനുമുമ്പ് മമത നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ലെന്ന് മാവോയിസ്റ്റ് അനുകൂല സംഘടനയായ പിസിപിഎയുടെ വക്താവ് പ്രതികരിച്ചു.












Click it and Unblock the Notifications