നെഞ്ചുവേദന: യെഡിയൂരപ്പയെ ആശുപത്രിയിലേക്ക് മാറ്റി

ജയിലില്‍ ഇദ്ദേഹം ഛര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രാത്രി 1.45 ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജയദേവ ആശുപത്രിയിലെ ഐസിയുവിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. യെദിയൂരപ്പയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭൂമി കുംഭകോണ കേസിലാണ് യെദിയൂരപ്പ അറസ്റ്റ് ചെയ്തു ബംഗളൂര്‍ പരപ്പ അഗ്രഹാര ജയിലില്‍ അടച്ചത്. ഈ മാസം 22 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കര്‍ണാടക ഹൈക്കോടതിയില്‍ യെദിയൂരപ്പ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതുവരെ യെഡിയൂരപ്പ ആശുപത്രിയില്‍ കഴിയുമെന്നാണ് സൂചന.












Click it and Unblock the Notifications