എംഎല്‍എമാരെ സംരക്ഷിക്കാന്‍ സിപിഎം

സിപിഎംഎം എല്‍.എമാരായ ടിവി രാജേഷ്, ജെയിംസ് മാത്യു എന്നിവരെ നടപ്പ് സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള യു.ഡി.എഫ് നീക്കം അനുവദിക്കില്ളെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്
പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന ആക്ഷേപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി സി.പി.എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവന ഇതാണ് സൂചിപ്പിയ്ക്കുന്നത്.
സംഭവത്തിന്റെ പേരില്‍ ഏതെങ്കിലും പ്രതിപക്ഷ എം.എല്‍.എയെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ നിയമസഭ മര്യാദയ്ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 'ചിന്ത' ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് സിപിഎം നേതാക്കള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കര്‍ശന നിലപാട് വ്യക്തമാക്കിയത്.
സഭയില്‍ നടന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ തിങ്കളാഴ്ച വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ ഈ നിലപാടാവും എല്‍.ഡി.എഫ് കൈക്കൊള്ളുക. പാര്‍ട്ടി തീരുമാനം എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളെ അറിയിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടത്തും.
യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ക്ക് അസുഖം മൂലം സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സര്‍ക്കാറിന്റെ വീഴ്ച ഒഴിവാക്കാന്‍ പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് യുഡിഎഫ് നടപടി ആവശ്യപ്പെടുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൂട്ടത്തില്‍ സാധാരണ സ്ത്രീകള്‍ ഉണ്ടാകാറില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന് വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞദിവസം അവരെ കൊണ്ടുവന്ന് നിര്‍ത്തുകയായിരുന്നെന്ന് പിണറായി ആരോപിച്ചു.
അവരെ ആരും കൈയേറ്റം ചെയ്തിട്ടില്ല. പ്രക്ഷുബ്ധരംഗം ഉണ്ടായപ്പോള്‍ അവര്‍ സ്വയം അവിടെ നിന്ന് മാറിപ്പോവുകയായിരുന്നു. പിന്നീട് വീല്‍ചെയര്‍ എത്തിച്ച് കൊണ്ടുപോയി. തന്നെ ആരും ആക്രമിച്ചില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വനിതയെ ആക്രമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു. അത് മാന്യതയില്ലാത്ത നടപടിയാണ്. എന്ത് കളവും വിളിച്ചുപറയാന്‍ മടിയില്ലാത്ത നിലയിലേക്ക് ഉമ്മന്‍ചാണ്ടി അധഃപതിച്ചു.
നിയമസഭയിലെ പ്രശ്നങ്ങളുടെ പേരില്‍ ഇടത് എം.എല്‍.എമാരെ ബലിയാടാക്കുന്ന ചിന്തയിലേക്ക് സര്‍ക്കാര്‍ അധഃപതിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. മറിച്ചാണെങ്കില്‍ സഭ മര്യാദക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെവരും. തൊപ്പി താഴെ പോയതേ ഉള്ളൂവെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ളെന്നും ആദ്യം പറഞ്ഞ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ്, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നിര്‍ദേശപ്രകാരം അഭിപ്രായം മാറ്റുകയായിരുന്നുഅദ്ദേഹം പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications