നിധിയുടെ കണക്കെടുപ്പ് നവംബറില്‍

നവംബര്‍ നാലിന് അടുത്തയോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാണ് തീയതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുന്നത്. നവംബര്‍ ഒമ്പതിന് മൂല്യനിര്‍ണയം ആരംഭിക്കാമെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്ന് വിദഗ്ദ്ധസമിതി ചെയര്‍മാന്‍ സി.വി.ആനന്ദബോസ് വ്യക്തമാക്കി.
കെല്‍ട്രോണ്‍, വി.എസ്.എസ്.സി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കെല്‍ട്രോണ്‍ പ്രതിനിധികള്‍ നവംബര്‍ ഒമ്പതിന് മൂല്യനിര്‍ണയം ആരംഭിക്കത്തക്കവിധം സാങ്കേതിക സൗകര്യങ്ങളൊരുക്കാമെന്ന് സമിതിയെ അറിയിച്ചു. എന്നാല്‍ ഇതിനു മുമ്പ് ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പണം ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമിതി ചെയര്‍മാന്‍ സി.വി.ആനന്ദബോസിന്റെ ഔദ്യോഗിക കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. നാഷണല്‍ മ്യൂസിയം ഡയറക്ടറായിരുന്ന ഇദ്ദേഹം കഴിഞ്ഞമാസം 20 ന് സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. ക്ഷേത്ര സമ്പത്തിന്റെ മൂല്യനിര്‍ണയച്ചുമതലയുള്ളതിനാല്‍ സര്‍വീസ് നീട്ടിക്കൊടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications