കാസര്‍കോട്: കൂത്തുപറമ്പ് വെടിവയ്പ് സംഭവം സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.സുധാകരന്‍ എംപി. ഗൂഢാലോചന പുറത്തു വന്നാല്‍ പിണറായി വിജയനും ജയരാജന്മാരും പ്രതികളാകും. ഇവര്‍ പ്രതിപ്പട്ടികയില്‍ വന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. കാസര്‍ഗോഡ് ഡിസിസി ഓഫിസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.വി രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ്. എന്നാല്‍ വെടിവച്ചത് താനോ രാഘവനോ അല്ല, ഇതിനു പിന്നിലെ ഗൂഡാലോചനയാണ് പുറത്തുവരേണ്ടത്. നേരത്തേ സിപിഎമ്മില്‍ ഉണ്ടായിരുന്ന പലരും കോണ്‍ഗ്രസിനൊപ്പമുണ്ട്. അവരുടെ മൊഴികള്‍ കൂടി പുറത്തു വന്നാല്‍ പിണറായിയും ജയരാജന്മാരും കുടുങ്ങുമെന്നു സുധാകരന്‍ പറഞ്ഞു.
കൂത്തുപറമ്പ് വെടിവയ്പ് പുനരന്വേഷിക്കണമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.