കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാമ്പത്തിക പ്രക്ഷോഭം' കരുത്താര്‍ജ്ജിക്കുന്നു

Google Oneindia Malayalam News

Anti riot
റോം: ആഗോള സാമ്പത്തിക നയങ്ങള്‍ക്കെതിരേയും കുത്തക കമ്പനികളുടെ പകല്‍ കൊള്ളയ്‌ക്കെതിരേയും ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരെ ചൂഷണം ചെയ്യപ്പെടുന്നതിനുമെതിരായ 'സാമ്പത്തികപ്രക്ഷോഭം' വിവിധ രാജ്യങ്ങളില്‍ ശക്തി പ്രാപിക്കുന്നു.

'വാള്‍സ്ട്രീറ്റ് അധിനിവേശം' എന്ന പേരില്‍ അമേരിക്കയില്‍ തുടങ്ങിയ ജനകീയ മുന്നേറ്റത്തിന് പിന്തുണ ഏറിവരികയാണ്.
ശനിയാഴ്ച വൈകുന്നേരം റോമില്‍ നടന്ന പ്രകടനത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്നതില്‍ നിന്നു തന്നെ ഇതിന്റെ സ്വീകാര്യത മനസ്സിലാവും. റോമിലെ പ്രക്ഷോഭം അക്രമാസക്തമായി. നിരവധി ഗവണ്‍മെന്റ് കെട്ടിടങ്ങളും കാറുകളും ബാങ്കുകളും അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുണ്ട്.

ജര്‍മനി, ലണ്ടന്‍, ചൈന, ന്യൂസിലാന്റ്, ആസ്‌ത്രേലിയ, ജപ്പാന്‍, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ബ്രസല്‍സ്, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇസ്രായേല്‍, ക്രൊയേഷ്യ എന്നിവിടങ്ങളിലും സമാന സ്വഭാവമുള്ള ജനകീയ മുന്നേറ്റങ്ങള്‍ നടന്നു. ആഗോളസാമ്പത്തിക നയങ്ങളെ'സാമ്പത്തിക തീവ്രവാദം' എന്നാണ് റാലിയില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചത്.

'നിങ്ങള്‍ ഞങ്ങളുടെ ഭാവി തകര്‍ക്കുന്നു', 'ഞങ്ങളുടെ ജീവിതവുമായാണ് നിങ്ങള്‍ കളിക്കുന്നത്' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ പ്രധാനമായും ഉയര്‍ത്തിയത്. അന്താരാഷ്ട്ര ആഗോളവത്കരണ വിരുദ്ധസമിതി(അറ്റാക്)യുടെ ആഭിമുഖ്യത്തിലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.

English summary
The global financial protests spread across. In Rom more than 100000 people gathered on saturday afternoon. This part of Occupy the Wallstreet Protest. Protesters torched cars, smashed up banks and set fire to a military building in Rome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X