Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തിച്ചത് സിഗരറ്റ്, കത്തിയത് തലമുടി

Cigarette
ലണ്ടന്‍: ഒരു സിഗരറ്റിന് തീകൊടുത്തതാണ് ബ്രിട്ടീഷുകാരിയായ സാഷാ ബട്‌ലര്‍ എന്ന മധ്യവയസ്‌ക്ക. എന്നാല്‍ കത്തിയമര്‍ന്നത് 43കാരിയുടെ തലമുടിയാണെന്ന് മാത്രം. സിഗരറ്റിന് തീകൊളുത്തവെ കാറ്റില്‍ തീ അവരുടെ മുഖത്തേക്ക് പാറിവീണ തലമുടിയില്‍ പിടിയിലേക്ക് പടരുകയും നിമിഷങ്ങള്‍ക്കകം തലമുടിയാകെ കത്തിക്കരിയുകയുമായിരുന്നു. ഇവരുടെ മുഖത്തും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്.

തിങ്കളാഴ്ച ഹെര്‍ഫോര്‍ഡ് ഷയറിലെ മോര്‍ട്ടണ്‍ ഓണ്‍ ലെഗില്‍ രാവിലെ ബട്ട്‌ലര്‍ പട്ടിയെ നടത്തിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വഴിയരികില്‍ വച്ച് സിഗററ്റ് വലിക്കാന്‍ തോന്നിയതാണ് സാഷയെ കുഴപ്പത്തില്‍ ചാടിച്ചത്. സിഗരറ്റിന് തീ കൊളുത്തിയതിന് പിന്നാലെ തേനീച്ചക്കൂട് പോലെ മുകളിലേക്ക് കെട്ടിവച്ചിരുന്ന മുടി തീപ്പന്തം പോലെയായെന്ന് സംഭവം കണ്ട കടക്കാരന്‍ പറയുന്നു

തലമുടി കത്തിയതോടെ അവര്‍ പരിഭ്രാന്തയായി അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. തീ അണഞ്ഞ് പുക പരത്തി നിന്നിരുന്നു അപ്പോള്‍. ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഷയുടെ തലയ്ക്ക് കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+