കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡിഎഫ്‌സി ലാഭം 20 ശതമാനം കൂടി

Google Oneindia Malayalam News

hdfc
മുംബൈ: ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്ഡിഎഫ്എസി(ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍)രണ്ടാം പാദത്തില്‍ 20 ശതമാനം അധികലാഭം നേടി.

സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 970.70 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 807.54 കോടിയാണ് നേടാനായത്.

കമ്പനിയുടെ മൊത്തം വരുമാനം 2970 കോടിയില്‍ നിന്ന് 4169 കോടിയായി വര്‍ധിച്ചു. വായ്പയുടെ കാര്യത്തിലും 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

ആഗോള സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലും എച്ച്ഡിഎഫ്എസി കൃത്യമായ വളര്‍ച്ചാനിരക്ക് കാത്തുസൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി പരിഗണിക്കുകയാണെങ്കില്‍ 18.5 ആണ് വളര്‍ച്ചാനിരക്ക്.

ബാങ്ക് 945 കോടി രൂപയുടെ നേട്ടമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. 27 കോടി അധികനേട്ടമുണ്ടാക്കാന്‍ കമ്പനിയ്ക്കു സാധിച്ചു.

English summary
HDFC Bank, India's second largest private sector lender posted 20% rise in its net profits for the quarter ended on September 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X