Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭന്‍വരി കേസ്:രാജസ്ഥാന്‍ മന്ത്രിയെ പുറത്താക്കി

Manipal
ജയ്പ്പൂര്‍: നഴ്‌സ് ഭന്‍വരി ദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ മന്ത്രി മഹിപാല്‍ മദെര്‍നയെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പുറത്താക്കി. കേസ് ഇപ്പോള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികളായി സംശയിക്കുന്നവരുടെ പട്ടികയില്‍ മന്ത്രിയുടെ പേരുണ്ട്. നഴ്‌സും മന്ത്രിയും കെട്ടിപിടിച്ചു നില്‍ക്കുന്ന വീഡിയോ ക്ലിപ്പിങ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഭന്‍വരി ദേവിയെ കാണാതായത്.

തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് സിബിഐഅന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
മഹിപാല്‍ മദെര്‍ന മന്ത്രിയായി തുടരുന്നതിനെതിരേ ഒട്ടുമിക്ക കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതേ സമയം പ്രബലരായ ജാട്ട് വിഭാഗത്തെ പിണക്കുന്നതിനു മടിച്ചാണ് ഗെഹ്‌ലോട്ട് മന്ത്രിയെ പുറത്താക്കാതെ നിന്നത്‌.

രാജി ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ മന്ത്രിയും തയ്യാറായില്ല. തുടര്‍ന്ന് ഞായറാഴ്ച ജലവിഭവശേഷിയുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയെ പുറത്താക്കാനുള്ള ശുപാര്‍ശ ഗെഹ്‌ലോട്ട് ഗവര്‍ണര്‍ ശിവരാജ് പാട്ടീലിനു നല്‍കുകയായിരുന്നു. ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍ ശുപാര്‍ശയില്‍ ഒപ്പുവച്ചതോടെ മന്ത്രിയുടെ കസേര തെറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+