കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിസാറില്‍ കോണ്‍ഗ്രസ് തറപറ്റി

  • By Nisha Bose
Google Oneindia Malayalam News

Kuldeep Bishnoi
ഹിസാര്‍: ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 23,617 വോട്ടുകള്‍ക്ക് ജയിച്ചു. ഐഎന്‍എല്‍ഡി നേതാവ് അജയ് ചൗട്ടാലയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ്പ്രകാശ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയി ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി അണ്ണാ ഹസാരെ സംഘം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. ജനലോക്പാലിനെ പിന്തുണയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് ഹസാരെ സംഘം ആഹ്വാനം ചെയ്തത്. എന്നാല്‍ ആരെ ജയിപ്പിക്കണമെന്ന കാര്യം ഹസാരെ സംഘം വ്യക്തമാക്കിയിരുന്നില്ല. മണ്ഡലത്തിലെ പരാജയം ഹസാരെയുടെ വിജയമായി ചിത്രീകരിക്കപ്പെടുമെന്ന ഭയം ആദ്യം മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടിയിരുന്നു.

English summary
Kuldeep Bishnoi of the Haryana Janhit Congress has won the by-elections in Hisar by 23,617 votes. Mr Bishnoi's father, Bhajan Lal, died in June; he was the Lok Sabha MP for this constituency.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X