സസ്‌പെന്‍ഷന്‍ വിലയ്ക്ക് വാങ്ങിയത് ജോര്‍ജ്

തുടര്‍ന്ന് എത്തിയ ധാരണപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സ്പീക്കറോ ഭരണപക്ഷമോ ഒരു ധാരണയും തെറ്റിച്ചിട്ടില്ല. വെള്ളിയാഴ്ച സഭയിലുണ്ടായ സംഭവത്തിന്റെ പേരിലല്ല, ഇന്നു സ്പീക്കര്‍ക്കു നേരെ നടത്തിയ ആക്രോശത്തിന്റെ പേരിലാണ് ഇവര്‍ക്കു നേരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായതെന്നും ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ കൂടി അനുമതിയോടെ രണ്ട് അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. റൂളിംഗ് നല്‍കിയ ശേഷം സ്പീക്കര്‍ക്കെതിരെ ജെയിംസ് മാത്യു നടത്തിയ രോഷപ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാക്കളെപോലും ഞെട്ടിച്ചുവെന്നും സ്തംബ്ധരാക്കി. പിന്നീടാണ് ടി.വി രാജേഷ് ബഹളം വച്ചതെന്നും ജോര്‍ജ് പറഞ്ഞു.
'നീ എവിടുത്തെ സ്പീക്കറാടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് ജെയിംസ് മാത്യൂ സ്പീക്കര്‍ക്ക് നേരെ എഴുന്നേറ്റതെന്ന് ജോര്‍ജ് മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്നാണ് തന്റെ അഭിപ്രായമെന്നും ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications