Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമികച്ചവടത്തില്‍ പവര്‍ ഓഫ് അറ്റോണി അസാധു: സുപ്രിം കോടതി

Property
ന്യൂദില്ലി: സാധാരണ പവര്‍ ഓഫ് അറ്റോണി(മുക്ത്യാര്‍)മുഖേന ഭൂമി ഇടപാടുകള്‍ നടത്തുന്നതിന് നിയമപരിരക്ഷയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പവര്‍ അറ്റോര്‍ണി മുഖേനയുള്ള സ്ഥലകച്ചവടങ്ങളും ആധാരങ്ങളും അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും.

നിയമാനുസൃതമായി ഒരാളെ മറ്റൊരാളുടെ കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി എല്ലാ അധികാരങ്ങളോടും കൂടി ചുമതലപ്പെടുത്തി നല്‍കുന്ന രേഖയാണ് പവര്‍ ഓഫ് അറ്റോണി.
പവര്‍ ഓഫ് അറ്റോണിയിലൂടെ വാങ്ങുമ്പോള്‍ സ്വത്തില്‍ കൈവശാവകാശം ലഭിക്കുമെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അപ്പോഴും വിറ്റ ആളുടെ കൈയിലായിരിക്കും. പവര്‍ ഓഫ് അറ്റോണിയിലൂടെ ഉടമസ്ഥാവകാശം മാറ്റുന്നതാണ് കോടതി തടഞ്ഞത്.

വ്യക്തമായ സ്റ്റാംപ് ഡ്യൂട്ടിയടച്ച് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എഗ്രിമെന്റിലൂടെയല്ലാതെ നടക്കുന്ന ഏത് ഭൂമിയിടപാടും അസാധുവായിരിക്കുമെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി. ഇവിടെ വ്യക്തമായ സ്റ്റാംപ് ഡ്യൂട്ടിയെന്ന് കോടതി തറപ്പിച്ചു പറയുന്നുണ്ട്.

എന്നാല്‍ ചില പ്രത്യേക ഒഴിവുകള്‍ കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യക്കോ, മകനോ, മകള്‍ക്കോ, സഹോദരനോ, സഹോദരിക്കോ അല്ലെങ്കില്‍ ഏതെങ്കിലും അടുത്ത ബന്ധുവിനോ പവര്‍ ഓഫ് അറ്റോണി മുഖേന സ്വത്ത് കൈമാറുകയാണെങ്കില്‍ അതിനു നിയമസാധുത ഉണ്ടായിരിക്കും.

സ്റ്റാംപ് ഡ്യൂട്ടി വെട്ടിക്കുന്നതിനുവേണ്ടി പല വന്‍കിട കമ്പനികളും പവര്‍ ഓഫ് അറ്റോണി മുഖേന സ്ഥലം വാങ്ങാറുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള എളുപ്പം മാര്‍ഗ്ഗം കൂടിയാണിത്. അതേ സമയം നിയമത്തിന് മുന്‍കാല പ്രാബല്യമുള്ളതിനാല്‍ പവര്‍ ഓഫ് അറ്റോണി മുഖേന സ്വന്തമാക്കിയ സ്ഥലങ്ങളുടെ വിലയില്‍ വന്‍ ഇടിവുണ്ടാവുമെന്ന ആശങ്ക സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+