വിധവയെ പൂട്ടിയിട്ട് പീഡിപ്പിച്ചു

ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവ് മരിച്ചതോടെ സ്ത്രീയോട് വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഇവര്‍ സുരക്ഷയ്ക്കായി സ്വന്തം സഹോദരിയെ കൂടി ഇവിടെ താമസിപ്പിച്ചു. ഇതില്‍ കുപിതനായാണ് ഭര്‍ത്താവിന്റെ സഹോദരനും അയല്‍ക്കാരനും ഇവരെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പ്രതികള്‍ സ്ത്രീയെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവായ ഹര്‍ഷ വര്‍ദ്ധന്‍ ഒക്ടോബര്‍ 2നാണ് മരിച്ചത്. പീഡനത്തിനിരയായ സ്ത്രീയെ കൂടാതെ ഇയാള്‍ക്ക് മറ്റൊരു ഭാര്യ കൂടിയുണ്ടായിരുന്നു. ഹര്‍ഷ വര്‍ദ്ധന്‍ മരിച്ചതോടെ സ്വത്ത് തര്‍ക്കം ഉണ്ടാവുകയും സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന്് പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിയ്ക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു












Click it and Unblock the Notifications