14കാരിക്കൊപ്പം കറക്കം; 5പേര്‍ കുടുങ്ങി
കൊച്ചി: ഒന്‍പതാം ക്ലാസുകാരിയുമായി നഗരത്തില്‍ കറങ്ങിനടന്ന അഞ്ചു പേര്‍ പൊലീസിന്റെ വലയിലായി. ഏങ്ങാടി വീട്ടില്‍ ഫാസില്‍ (20), കൊടിയന്‍ത്തറ സന്തോഷ് (20), കല്ലുചിറക്കല്‍ റെനീഷ് (21), , കരിത്തറ വീട്ടില്‍ സിബിന്‍ (22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
എറണാകുളത്തെ സ്‌കൂള്‍ വിദ്യാര്‍ഥിനി തന്റെ കാമുകനൊപ്പം ബൈക്കില്‍ കറങ്ങാന്‍ പോയതായിരുന്നു. എന്നാല്‍ വഴിയ്ക്ക് വച്ച് ഇന്ധനം തീര്‍ന്നതിനാല്‍ ഇരുവരും വഴിയില്‍ കുടുങ്ങിപ്പോയി. അപ്പോള്‍ ഇവരെ സഹായിക്കാമെന്ന് അറിയിച്ച് റെനിലും സന്തോഷും എത്തുകയായിരുന്നു. വൈകുന്നേരമായതോടെ കാട്ടിപ്പറമ്പില്‍ ഓട്ടോയുമായി എത്തിയ ഫാസില്‍, സിബിന്‍ എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
തുടര്‍ന്ന് ഇവരെല്ലാവരും ചേര്‍ന്ന് കാറില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കറങ്ങാന്‍ പോയി. എന്നാല്‍ നേരം ഇരുട്ടിയതോടെ തനിയ്ക്ക് വീട്ടില്‍ പോണമെന്ന് ആണ്‍കുട്ടി പറഞ്ഞു. അതോടെ ആണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ തങ്ങള്‍ വീട്ടിലെത്തിച്ചോളാമെന്ന് ഫാസിലും സിബിനും പറഞ്ഞു. പിന്നീട് മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞ ഇവര്‍ പെണ്‍കുട്ടിയെ വീടിനടുത്ത് ഇറക്കി വിട്ടു.
രാത്രി ഏറെ വൈകിയതിനാല്‍ മാതാപിതാക്കളുടെ വഴക്ക് കേള്‍ക്കുമെന്ന് ഭയന്ന പെണ്‍കുട്ടി വീട്ടിലേയ്ക്ക് പോവാതെ തൊട്ടടുത്തുള്ള പണിതീരാത്ത വീടിന്റെ ടെറസില്‍ കയറി കിടന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കറക്കത്തിന്റെ കഥ വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.












Click it and Unblock the Notifications