കാര്‍ മറിഞ്ഞ് ഒരു മരണം; എംഎല്‍എമാര്‍ക്ക് പരിക്ക്
കായംകുളം: ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞ് സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പൂവറ്റൂര്‍ മാവടി ചൈത്രത്തില്‍ വേലപ്പന്‍(60) മരിച്ചു. കാ റിലുണ്ടായിരുന്ന ചേര്‍ത്തല എംഎല്‍എ പി. തിലോത്തമന്‍, വൈക്കം എംഎല്‍എ കെ. അജിത്ത്, കാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്കാണുപരിക്കേറ്റത്.
തലയ്ക്കു പരിക്കേറ്റ തിലോത്തമന്‍ എംഎല്‍എയുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോ ളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ. അജിത്ത് എംഎല്‍എയെകായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.10ഓടെ ദേശീയപാതയില്‍ കായംകുളം കൊച്ചുകുളങ്ങര ഇടശേരി ജംഗ്ഷനു സമീപമായിരുന്നു അപകടം.എംഎല്‍എമാര്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറാണു നിയന്ത്രണംവിട്ടു മറിഞ്ഞത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വേല പ്പന്‍ എഐ വൈ എഫ് മുന്‍ സം സ്ഥാന സെക്രട്ടറിയാണ്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു എംഎല്‍എമാര്‍. ചേര്‍ത്തലയില്‍ സിപിഐ സമ്മേളത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു വേലപ്പന്‍. അപകടം നടന്നയുടനെ എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെലിയില്‍ പൂണ്ടുപോയ വേലപ്പന്റെ കാര്യം എംഎല്‍എമാരാണ് അറിയിച്ചത്.












Click it and Unblock the Notifications